ഭൂമിയിലെ മാലാഖമാർ

Happy Nurses Day … Tribute to all Nurses on this Special Day.
A beautiful poem by Annie’s Mathew

അതിമഹത്വമീ സേവനം എന്നെന്നും
അതിവിശുദ്ധമായ് ചെയ്തു നീങ്ങീടുവാൻ
ക്രൃപനൽകുന്നമ്മെ നിനക്കു നമോവകം
കാത്തുകൊള്ളീടണെ വീഴാതെ ഞങ്ങളെ.

സ്വജീവൻ വെടിഞ്ഞും തൻ രോഗിയെ കാക്കാനായ്
നിർഭയരായിവർ മുൻപേ നടക്കുന്നു
ജീവശ്വാസത്തിനായ് പിടയുന്ന രോഗിക്ക്
ജീവശ്വാസമായ് മാറുമീ മാലാഖാ.

അശരണർക്കാലംബമാകുന്ന കൂടാതെ
അമ്മയുമായിടും പിന്നോമനക്കിവൾ.
ഊണും ഉറക്കവും മാറ്റിവച്ചീടേണം
ഒരു രോഗി സൗഖ്യമായ് വീട്ടിലെത്തീടണേൽ.

മരണം മുഖാമുഖം കാണുന്ന രോഗിക്ക്
അവസാന നിമിഷത്തിലാശ്വസമാകുവാൻ.
കഴിയുന്നതിൽപരമെന്തണ്ടു പുണ്യമി-
ന്നീലോകജീവിതം ധന്യമായ് തീരുവാൻ.

Leave a Reply

Your email address will not be published. Required fields are marked *