ഭൂമിയിലെ മാലാഖമാർ

താളത്തിലൊഴുകുന്ന ഗാത്രത്തിനൊരല്പം
താളപ്പിഴയൊന്നു സംഭവിച്ചാൽ
തനുവിന്റെ താളത്തിൻ അഭയത്തിനായി നാം
താങ്ങായി തേടുന്ന മാലാഖമാരിവർ – ദ്രുതം
താദാത്മ്യം പ്രാപിക്കും പോരാളികൾ

കനിവിന്റെ നിറവായി, കാവലായ് സ്നേഹമായ്
കണ്ണിമയ്ക്കാതെ അവർ കരുതിടുന്നു
കരത്തിലൊതുക്കുന്നു ഹൃദയത്തിൻ മന്ത്രങ്ങൾ
കരുണാമയൻ തൻ കരുതൽ പോലെ

നീതിയായ്, ന്യായമായ് സമഗ്ര സാമിപ്യമായി
നിരന്തരദ്ധ്വാനമായ്, മാറിടുന്നോർ
നിത്യേന മെച്ചപ്പെടുത്തിയെൻ ആരോഗ്യം
നിധിയായി തിരികെ പിടിച്ചിടുന്നോർ

പ്രപഞ്ചമതുതന്നെ വിറപൂണ്ടു നിൽക്കുന്ന
പ്രത്യേകമാമേത് വേളയിലും
പ്രാവീണ്യവീരരാം പടനായകരായി
പ്രത്യുത്തരിക്കുന്നവർ ലോകമെങ്ങും

“Let no one ever come to you without leaving better and happier.” ….. Beautiful Poem about Nurses by Lovely Benny.

Leave a Reply

Your email address will not be published. Required fields are marked *