പെയ്തൊഴിയാതെ

പൂക്കാത്ത എന്നിലെ
ആദ്യാനുരാഗത്തിൻ
ഓർമ്മകൾ തേങ്ങലായ് മനസ്സിൽനിറയുമ്പോൾ
ഒന്നുകൂടാവഴി തിരികെ നടക്കുവാൻ മോഹിച്ചുപോകുന്നു
വെറുതെഎന്നറിയിലും.

ഋതുക്കൾപലതും കൊഴിഞ്ഞുവീണപ്പോഴും
വസന്തമായ് വിളങ്ങി ആഓർമ്മകൾ എന്നുള്ളിൽ
എന്നിലെ എന്നോട് ചോദിച്ചു ഞാനിന്നും
എന്തേ ആകണ്ണിൽ നീ വെളിച്ചമായ് തീരാഞ്ഞു.

ഉള്ളിലെ സ്നേഹം പറയാതറിയുവാൻ
കഴിവുള്ളദിവ്യനല്ലവ നെന്നറിഞ്ഞില്ല.
ഒരു വാക്കും നോക്കും മോഹിച്ചു നിന്നനാൾ
ഒന്നും പറയാതെ പോയിമറഞ്ഞവൻ.

പറയാൻ കഴിയാത്ത വാക്കുകൾക്കിപ്പുറം
ഒരു- ഹൃദയമുണ്ടെന്നതും ഓർത്തില്ലവൻ തെല്ലും.
ചെപ്പിൽ അടച്ചൊരു കിളി പോലെ എന്നിലെ
സ്നേഹം പിടഞ്ഞന്ന് ജീവശ്വാസത്തിന്നായ്.

പറയാതെ പലവട്ടം പറഞ്ഞയാഇഷ്ടത്തെ
കാണാൻ അവനും കഴിഞ്ഞി
ല്ലൊരിക്കലും.
അവസാനനാളിലും
പരതിഎൻകണ്ണുകൾ
വെറുതെയൊരു സ്നേഹ കടാക്ഷത്തിന്നായി.

നിനക്കായ്നീട്ടിയെന്നോട്ടോ
ഗ്രാഫിൽ കുറിച്ചു നീ-
സോദരി വീണ്ടും കാണാമെന്ന്.
എങ്കിലുംപിന്നെംമറിച്ചു
ഞാൻ പേജുകൾ
നിൻസ്നേഹനിറമുള്ളെഴുത്തൊന്നു കാണുവാൻ.

നാലു പതിറ്റാണ്ടു പിന്നിട്ടിവേളയിൽ
കാലം വരുത്തി പല മാറ്റങ്ങൾഎങ്കിലും
ദുഖത്തിൽ ചാലിച്ച
ഓർമ്മകൾ ഇന്നുമെൻ
ഹൃദയത്തിൽ പെയ്തി
റങ്ങുന്നു തേൻമഴയായ്.

ഓർമ്മയായ് തീർന്ന എന്നാദ്യാനു രാഗമൊരു
തേങ്ങലായ് എൻഹൃത്തിൽ
വന്നു പതിഞ്ഞപ്പോൾ
എന്നന്തരാത്മാവ്എന്നോടു
മന്ത്രിച്ചു
നീ – കേൾക്കാൻ കൊതിച്ചതെന്തവനോട്
ചൊല്ലാ ഞ്ഞു

2 thoughts on “പെയ്തൊഴിയാതെ

Leave a Reply

Your email address will not be published. Required fields are marked *