ഒരു പ്രാർത്ഥനാ ഗാനം

സന്ധ്യയിലങ്ങേ സന്നിധിയിൽ

ഒരു തിരിയായ് തെളിയാനായെങ്കിൽ

പുലരിയിലങ്ങേ കീർത്തനമായ്

കിളിയുടെ നാവിലുണർന്നെങ്കിൽ

ഞാനൊരു സംഗീതമായെങ്കിൽ…

മലരിലെ മധുവിലും മതിയായ സ്നേഹമേ

നിന്നെയറിയാനായെങ്കിൽ

നിന്റെ മിഴിയിലേക്കുറ്റു നോക്കുമ്പോഴെൻ

ഹൃദയം ബലിപീഠമായെങ്കിൽ

ഞാനൊരു ബലിയായ് തീർന്നെങ്കിൽ…

അഴലിൻ കൊടുങ്കാറ്റിലണഞ്ഞു പോകാത്തൊരു

സ്തുതിതൻ ദീപമതായെങ്കിൽ

ഉലകിന്റെ വിളിയെ തിരസ്‌ക്കരിക്കുന്നൊരു

മനസ്സിന്നുടമയുമായെങ്കിൽ

ഞാനാത്മാവാൽ വീണ്ടും ജനിച്ചെങ്കിൽ…

കനിവായ് കരുണയൊഴുകിയെങ്കിൽ

എന്നിലലിവിന്റെ പുഴകൾ പിറന്നെങ്കിൽ

ഉൾത്തടം വറ്റിയോർക്കൊരുകുളിർമഴയായി

പുഞ്ചിരിക്കാനെനിക്കായെങ്കിൽ

ഞാൻ മറ്റൊരു നീയായ് മാറിയെങ്കിൽ….

Leave a Reply

Your email address will not be published. Required fields are marked *