My Prayer
എന്റെ പ്രാർത്ഥന
വെൺമേഘങ്ങൾ നൗകകളായോഴുകുന്ന ആകാശത്തിൻ മേൽ, അരുണ പ്രഭയെ കാൾ ഉൽകൃഷ്ടമായ പ്രഭാവലയത്തിൽ, നിന്റെ തേജോമയമായ രൂപം, ഞാൻ ഒരു അത്ഭുതമായി ഇമ ചിമ്മാതെ കാണുന്നു.
മുറ്റത്തെ മാന്തളിരിലയിലും, കരിയിലയിലും നീർകണങ്ങൾ, ചിന്നിച്ചിതറിയ വജ്രകണങ്ങൾ കണക്കെ കാൺകെ,
ഇവയെല്ലാം നിൻ കരുണയാർന്ന സൃഷ്ടി എന്നോർത്ത് ഞാൻ ആശ്ചര്യം കൊള്ളുന്നു.
അങ്ങ്, നാളുകൾക്കപ്പുറം, മിന്നിത്തിളങ്ങിയ ആകാശ ഗോളം, അത് വെട്ടം പകർന്ന രാവിൽ മൂന്നുപേർ, പിന്നെ അജപാലക വൃന്ദം, മറ്റും ജീവികളും, അനതിസാധാരണമാം നിൻറെ ജനനം, പിന്നെ കഷ്ടതയാർന്ന മരണവും, അതിലും തികവാർന്നൊരു ഉയിർപ്പും.
അതിമനോഹരമായ ഒരു ഹർമ്യമായി എന്നെ നീ ഈ ധരയിൽ ഉരുവാക്കി,
നിന്റെ ഛായയിൽ, നിന്റെ വിശുദ്ധിയിൻ ഭാഗമായി.
ഹ്രസ്വമാം ജീവൻ തെളിച്ചു തന്ന കാഴ്ചകൾ, അനുഭൂതികൾ, ബന്ധങ്ങൾ.
പിന്നെ, ശിഥിലമായ മന്ദിരങ്ങളും, കലുഷിതമായ താഴ്വരകളും, സ്പർദ്ധ നിറഞ്ഞ അതിരുകളും, കാല്പനിക ലോകത്തിന്റെ അതിരില്ലാ കാഴ്ചകളും.