Heavenly Gifts: ഒരു അവലോകനം
കോറോണയെന്ന മഹാമാരി ലോകത്തെ കീഴടക്കാൻ ശ്രമിക്കുമ്പോഴും , സാമൂഹിക അകലം പരസ്പരം അകന്നുനിൽക്കാൻ നമ്മെ നിര്ബന്ധിക്കുമ്പോഴും നാം അകലെയല്ല, അടുത്തുതന്നെ ആണെന്നുള്ള ഒരു ബോധ്യം നമുക്ക് ലഭിക്കുന്ന ഒരു അനുഭവമാണ് Heavenly gifts editions തുറക്കുമ്പോൾ നമ്മിൽ ഉളവാകുന്ന പ്രതീതി എന്ന് ഞങ്ങൾ മനസിലാക്കുന്നു . സഭയോടൊത്തു ചിന്തിക്കുവാനും, അവളുടെ പ്രവർത്തനങ്ങളിൽ കഴിവിനൊത്തു പങ്കാളികൾ ആകുവാനും ദൈവം നമ്മെ പ്രാപ്തരാക്കുന്ന അല്ലെങ്കിൽ അതിനായി അവസരങ്ങൾ ഒരുക്കി നൽകുന്ന ഒരു വേദിയായി ഈ മാസികയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനാണ് ഏറെ ആഗ്രഹം.
സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളിൽനിന്നു അവയുടെ സൃഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെ കുറിച്ച് അറിയാമെന്ന് (ജ്ഞാനം 13:5) വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് നാം തിരിച്ചറിയുന്നു. Heavenly gifts ന്റെ ഓരോ editions ഉം നമുക്ക് മുൻപിൽ എത്തിച്ച വ്യക്തികളിലെ കഴിവുകളെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ മനസ്സിൽ ഉദിച്ചത് ഈ ബൈബിൾ വാക്യങ്ങൾ ആയിരുന്നു. ഓരോ വ്യക്തിയിലും അല്ലെങ്കിൽ ഓരോ കുടുംബത്തിലും അടങ്ങിയിരിക്കുന്ന നന്മനിറഞ്ഞ ചിന്തകളുടെ, കലാപരമായ കഴിവുകളുടെ അളവ് എത്ര അധികമെന്ന് ഓരോ പേജും നമ്മോട് വിളിച്ചു പറയുന്നില്ലേ ?
സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ ഹൃദയഭാഗത്തു പരസ്നേഹം നിലകൊള്ളുന്നുവെന്ന് “സത്യത്തിൽ സ്നേഹം” എന്ന തന്റെ ചാക്രിയ ലേഖനത്തിൽ Pope Benedict VI പറയുന്നു. ദൈവം എത്രയധികം കഴിവുകൾ നൽകിയാണ് നമ്മുടെ കൂട്ടായ്മയെ അനുഗ്രഹിച്ചിരിക്കുന്നത് എന്ന് പരസ്പരരം മനസ്സിലാക്കുവാൻ ഉള്ള ഒരു വേദിയായി ഈ Heavenly gifts നെ കാണുവാൻ നമ്മുടെ സമൂഹത്തിന് സാധിക്കുന്നു .ഈ കൂട്ടായ്മയുടെ സാമൂഹികമായ വളർച്ചയെ മുൻനിർത്തി നമ്മുടെ എഡിറ്റോറിയൽ ബോർഡ് കാഴ്ചവെക്കുന്ന നിസ്വാർത്ഥമായ സേവനത്തിനു മുൻപിൽ നമിച്ചു കൊണ്ട് നമ്മുടെ സംമൂഹത്തിനു വേണ്ടി നന്ദി അർപ്പിക്കുവാൻ കൂടി ഈ അവസരം വിനിയോഗിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഈ ഉത്തരവാദിത്ത്വം കാര്യക്ഷമമായി നിറവേറ്റുവാൻ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും പരസ്പര സ്നേഹത്തിന്റെ നേര്കാഴ്ചകളായി നമ്മുടെ സമൂഹത്തിനു മുൻപിൽ തിളങ്ങി നിൽക്കട്ടെ .