Mother

നിറമാർന്ന ജീവിത ധരണിയിൽ
തിരിനീട്ടി വഴി വിളക്കായെൻ്റെ അമ്മ….!!

കള്ളം പറഞ്ഞാലും കഷ്ടത ചെയ്താലും ഉള്ളിലൊതുക്കുമെന്നമ്മ.

പരിഭവമില്ല, പരാതിയില്ല, ഉപാധിയില്ലമ്മയ്ക്കു സ്നേഹിക്കുവാൻ.

നൻമ്മ തൂകും തിരമാല പോലാക്കടൽ
മിന്നിത്തിളങ്ങുന്നു താരകമായ്.

അമ്മ എൻ ചാരത്തെവിടെയോ ഉണ്ടെന്ന ഓർമ്മ മാത്രം മതി മുന്നേറുവാൻ,

താങ്ങായി തണലായി തായതൻ സാന്നിദ്ധ്യം ആവോളം ഞാനിന്നനു ഭവിച്ചു.

മ്യുത്യു എത്തും സമയത്തുമെന്നോടു കൂടെ അപേക്ഷിക്ക താതനോടായ്

കാത്തുകൊള്ളേണമെന്നാത്മാവിനെ
കരം കൂപ്പി വണങ്ങുന്നു നിൻ്റെ മുൻപിൽ….!!

Leave a Reply

Your email address will not be published. Required fields are marked *