Editorial : May

പതിനായിരക്കണക്കായ വർഷങ്ങൾക്കുള്ളിൽ
പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ചരിത്രം പരിശോദിച്ചാൽ
കഴിഞ്ഞ നൂറ് വർഷത്തിനുള്ളിലാണ്
മനുഷ്യൻ്റെ ഇടപെടൽ ഭുമിക്കും, പ്രകൃതിക്കു തന്നെയും വലിയ മാറ്റങ്ങൾക്കും നാശത്തിനും കാരണമായിട്ടുള്ളത്.

വൈദ്യുതിയുടെ കണ്ടുപിടുത്തം തുടർന്ന് മോട്ടോർ വാഘനങ്ങളുടെ വരവ്, ഭൂ മിക്കടിയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങളുടെ ഘനനം, തുടങ്ങി നൂറുകണക്കായ കണ്ടുപിടുത്തങ്ങളും അതിൻ്റെ വ്യാപനവുമാണ് മാനവകുലമാകെ വിപ്ലവകരമായ മാറ്റവും പുതിയൊരു ജീവിതശൈലിയും ഉരുത്തുരിഞ്ഞു വരാൻ കാരണമായത്.

ഇന്ന് ഭൂമിയും ആകാശവും ജലവും എല്ലാം മലീമസമാക്കപ്പെട്ടിരിക്കുന്നു.
ഒരു നൂറ്റാണ്ടിനുള്ളിൽ ലോകത്ത് ആകെ ഉണ്ടായിരുന്ന ജനസംഖ്യ പതിൻമടങ്ങായി വർദ്ധിക്കുകയും ചെയ്തു.

ഈ മുഴുവൻ ആളുകൾക്കും പാർപ്പിടം ഭക്ഷണം വ സ്ത്രം ഇവ കണ്ടേത്തേണ്ടതിനായി നാം ഈ ഭുമിയേയും അതിലെ വിഭവങ്ങളെയും അനിയന്ത്രിതമായി ചൂഷണവിധേയമാക്കി.
ഫലമോ? കാലാവസ്ഥാ വൃതിയാനം, പ്രകൃതിദുരന്തങ്ങൾ, മഹാമാരികളും.

ശാസ്ത്രം വളരെയേറെ മുന്നോട്ടു പോവുകയും നൂറുവർഷം മുൻപ് മനുഷ്യൻ്റെ ശരാശരി ആയുസ് 45 ൽ താഴെയായിരുന്നത് ഇന്ന് 70 വയസിനു മുകളിൽ എത്തുകയും ചെയ്തിട്ടുണ്ട്.

ആവശ്യങ്ങളും ഉപയോഗങ്ങളും വർദ്ധിച്ചപ്പോൾ പ്രകൃതിദത്ത ഊർജ സ്രോതസുകളിൽ നിന്നും മാറി കൂടുതലായി ആണവോർജ ഉത്പാദനത്തിലേയ്ക്കു കടന്നു.
ന്യൂക്ലിയർ ഫിഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇങ്ങനെ വൈദുതി ഉൽപാദിപ്പിച്ചു പോരുന്നത്.
എന്നാൽ ന്യൂക്ലിയർ ഫ്യൂഷൻ എന്ന ന്യൂ തന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി വൈദുത നിലയങ്ങൾ സ്ഥാപിക്കാമെന്ന് ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തുകയുണ്ടായി.
ഒരു കോടി ഡിഗ്രി വരെ ഊഷ്മാവ് പുറത്തു വിടാവുന്ന ഇത്തരം പുതിയ കണ്ടുപിടുത്തങ്ങൾ പ്രകൃതിയെ കൂടുതൽ നാശത്തിലേയ്ക്കു തള്ളി വിടും എന്ന കാര്യത്തിൽ തർക്കമില്ല.

ഇവിടെയാണ് കണക്ടിങ് നേച്ചർ എന്ന വിഷയത്തിൻ്റെ പ്രസക്തി.
നമ്മുടെ പൂന്തോട്ടത്തിൽ തേൻ നുകരാൻ എത്തിയിരുന്ന പൂമ്പാറ്റകളും വണ്ടുകളും തേൻ കുരുവികളുമെല്ലാം ഇന്ന് അത്യപൂർവ്വ കാഴ്ച്ചയായ് മാറിയിരിക്കുന്നു.
നെൽ പാടങ്ങൾ കൊയ്യുമ്പോൾ
പുളച്ചു നടന്നിരുന്ന വരാലും, മുഷിയും, പരലുകളും എവിടെയോ പോയ് മറഞ്ഞു.
ഞണ്ട്, ഞവണി, പുൽച്ചാടി, മണ്ണിര എന്നിവയെ കാണാൻ പോലും ഇല്ലാത്ത അവസ്ഥയായി.
അമിതമായ കീടനാശിനിയും രാസവസ്തുക്കളും ഉപയോഗിച്ച് മനുഷ്യർ മണ്ണിനെയും അതിൻ്റെ സ്പന്ദനങ്ങളെയും ശ്വാസം മുട്ടിക്കുകയാണ്.

നദികളും കായലും കടലും വരെ പ്ലാസ്റ്റിക്കും പഴന്തുണിയും കൊണ്ട് നിറഞ്ഞു തുടങ്ങി.
ഈ നിലയിൽ മുന്നോട്ടു പോവുകയാണെങ്കിൽ ഇനിയും ഒരു നൂറ്റാണ്ടുകൂടി മാനവകുലം നിലനിൽക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ തുടർച്ചയായുണ്ടായ രണ്ടു പ്രളയങ്ങൾ നാം കണ്ടു, സ്വഭാവിക മഴവെള്ളത്തിൻ്റെ ഒഴുക്ക് കെട്ടി അടയ്ക്കുകയും അശാസ്ത്രീയമായി ഡാമുകൾ ഒരേ സമയം തുറന്നു വിടുകയും ചെയ്താണ് നൂറുകണക്കായ മനുഷ്യ ജീവൻ നഷ്ടമാവുകയും കോടിക്കണക്കിനു രൂപയുടെ വസ്തുക്കളും വീടും വളർത്തുമൃഗങ്ങളും നശിച്ചുപോവുകയും ചെയ്തത്.

വിഷപ്പുകകൾ പുറന്തളളുന്ന ഫാക്ടറികളും, രാസവസ്തുക്കൾ നിറഞ്ഞ മലിനജലം നിർബാധം നദികളിലേയ്ക്കും മറ്റു ജലസ്രോതസുകളിലേയ്ക്കും പുറന്തള്ളുന്നവർ അവരുടെ ലാഭം മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളു.

പ്രകൃതിയെ സ്നേഹിക്കുകയും അതിൻ്റെ സ്വാഭാവിക ഘടനയോട് ചേർന്നു നിൽക്കുകയും അതിജീവനത്തിനുള്ള പുതിയ രീതികൾ സ്വായത്തമാക്കുകയുമാണ് വരും തലമുറയ്ക്കായ് നമുക്കു ചെയ്യാനാവുന്നത്.
അതിലൂടെ മാത്രമേ മാനവരാശിക്കും ഈ പ്രകൃതിക്കു തന്നെയും നിലനിൽക്കാനാവൂ.
പുതിയ പൂക്കൾ വിരിയട്ടെ! ആകാശത്ത് പറവകൾ ആവേളം പാറി നടക്കട്ടെ! ജലാശയങ്ങളിൽ മത്സ്യകന്യകമാർ നൃത്തം ചെയ്യട്ടെ!
നല്ലൊരു നാളെയ്ക്കായ് നമുക്കും പ്രകൃതിയോട് ചേർന്നു പോകാം…
എഡിറ്റോറിയൽ ടീം.

Leave a Reply

Your email address will not be published. Required fields are marked *