Connect to Nature

പുതിയ നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ കേരളത്തിൽ നിന്നും ബ്രിട്ടീഷ് മണ്ണിൽ കാലെടുത്തുവച്ച പതിനഞ്ചോളം കുടുംബങ്ങൾ, അറുപതോളം കുടുംബാംഗങ്ങൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെ, സ്ത്രീപുരുഷഭേദമന്യേ മണ്ണ് എന്ന സ്വപ്നം പങ്കുവെച്ചതിൻറെ അടയാളമാണ് ഫ്രണ്ട്സ് ഓഫ് ഡഗൻഹാം FOD കർഷക കൂട്ടായ്മ. ഏകദേശം 10 വർഷത്തോളം നിരന്തരമായ പരീക്ഷണങ്ങളിലൂടെയും കൂട്ടിച്ചേർക്കലൂടെയും പൊളിച്ചെഴുത്ത്ലൂടെയും കേരളത്തിലെ എല്ലാ പ്രകൃതിയിൽനിന്നുള്ള വ്യത്യസ്തമായ മണ്ണിൽ അധ്വാനിക്കുക എന്ന് സാക്ഷാത്കാരത്തിനായി FOD ഒന്നിച്ചു കൂടുന്നു. അവനവൻറെ അടുക്കളത്തോട്ടത്തിൽ നിന്ന് ആരംഭിച്ച വലുതും ചെറുതുമായ കൃഷി പരീക്ഷണങ്ങൾ നിന്നാണ് ഈ സംരംഭത്തിൻറെ തുടക്കം. വളരെ വ്യത്യസ്തവും പ്രകൃതിക്കിണങ്ങുന്നതുമായ ജൈവ കൃഷിയാണ് FOD അലോട്ട്മെൻറ് നടത്തുന്നത്. അലോട്ട്മെൻറ് സന്ദർശിക്കുന്നവർക്ക് കണ്ണിന് കുളിർമയും മനസ്സിന് സംതൃപ്തിയും പകരുന്ന കാഴ്ചകളിൽ മതി മറന്നുപോകും. പച്ചപ്പരവതാനി വിരിച്ച പ്രകൃതിയുടെ മടിത്തട്ടിൽ ചേർന്നുനിൽക്കുന്ന വിവിധങ്ങളായ വിളകൾ ആരിലും കൃഷിയോട് ആഭിമുഖ്യം ഉയർത്താൻ പോന്നവ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *