Christmas message from Editorial Team

When social media are increasingly flooded with fake news, clickbait stories, and trolls, here is a community collectively making efforts to share heart-warming stories and inspiring creative works. Every creative piece the Heavenly Gifts’ bud carries the Christmas story of love and joy. Wish you all a joyful and meaningful Christmas.

ഓരോ ക്രിസ്‌മസും പുതുവത്സരവും നമുക്കു പുതിയ പ്രതീക്ഷയും ഉത്സാഹവും പ്രദാനം ചെയ്യുന്നു.
ഇല കൊഴിയും ശിശിരത്തിൽ നിന്നും വസന്തത്തിൻ്റെ കുളിർമയിലേക്ക് മിഴി തുറക്കുന്ന ഈ സുന്ദര നാളുകൾ…..
ഭുമിയിൽ സൻമ്മനസുള്ളവർക്ക് സമാധാനം എന്നു മാലാഖമാർ പാടിയത് വെറുതെയല്ല, സുമനസുകൾക്ക് ഈ ഉത്സവ കാലം ആഹ്ളാദത്തിനെറെയും നേരറിവിൻ്റെയും പുതിയൊരു പിറവിയായി മാറട്ടെ. ഹെവൻലി ഹിഫ്റ്റിൻ്റെ എല്ലാ പ്രിയ വായനക്കാർക്കും എഡിറ്റോറിയൽ ടീമിലെ ഞങ്ങൾ ഓരോരുത്തരായി ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ നേരുകയാണ്,

സാഹിത്യ കലാ രംഗങ്ങളിൽ മികവുറ്റ കഴിവുകളുടെ ഉടമകളായ  ഈസ്റ്റ് ഹാം സെൻറ് ജോർജ് പ്രൊപ്പോസ്ഡ് മിഷനിലെ ഓരോരുത്തരുടെയും തന്നെ കഴിവുകൾ,  വിവിധയിനം കലാരൂപത്തിൽ ഒന്നിച്ചു കൂട്ടുവാൻ വേദി ഒരുക്കുക എന്നതാണ് കഴിഞ്ഞ എട്ടു മാസങ്ങളായി ഹെവൻലി  ഗിഫ്റ്റ്സ് എന്ന ബ്ലോഗിലൂടെ ലക്ഷ്യമിട്ടിരുന്നത്. കൊറോണ എന്ന മഹാമാരിയോട് മല്ലിടുന്ന  ഈ 2020 വർഷാവസാനത്തിൽ  നമ്മുടെ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഹെവൻലി ഗിഫ്റ്റ്സ് എന്ന ബ്ലോഗ് അതിൻറെ ലക്ഷ്യത്തിൽ എത്തിച്ചേർന്നു എന്ന് നമുക്ക് മനസ്സിലാക്കാം,  തീർച്ചയായും  നമുക്കേവർക്കും അഭിമാനിക്കാം. ഒൻപതു കാറ്റഗറികളിലായി വിവിധ വ്യക്തികളുടെ 138 സാഹിത്യ കലാസൃഷ്ടികൾ പ്രസിദ്ധീകരിക്കുവാൻ , ഒരുമിച്ച് കൂട്ടുവാൻ നമുക്ക് സാധിച്ചു.  ഇതിനു വേണ്ടി നേതൃത്വം കൊടുത്ത ഷൈജു അച്ഛനും എഡിറ്റോറിയൽ ടീമിനും  നിങ്ങൾക്ക് ഓരോരുത്തർക്കും ഈ അവസരത്തിൽ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.

നമുക്ക് മറക്കാൻ പറ്റാത്തതും, ചരിത്രത്തിൽ എഴുതപ്പെടുന്നതുമായ, ഈ 2020 ആം ആണ്ട് കടന്നുപോകുന്ന ഈ അവസരത്തിൽ , ഹെവൻലി ഗിഫ്റ്റ്സ് എന്ന ഈ ബ്ലോഗിൻറെ ഒരു ചെറിയ കണ്ണിയായി പ്രവർത്തിക്കുവാൻ സാധിച്ചതിനും, ഇതിലൂടെ പലരുടേയും കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള അവസരം ദൈവത്തിൻറെ കൃപകൊണ്ട് ലഭിച്ചതിനും ഒത്തിരി നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു . ഈ ബ്ലോഗിൻറെ, വരുംനാളുകളിൽ ഉള്ള പ്രവർത്തനങ്ങളിൽ , എല്ലാവർക്കും വളരെ സുഗമമായി പങ്കെടുക്കുവാനും ഇതിലൂടെ നിയുക്ത സെന്റ് ജോർജ്ജ്  മിഷനിലെ എല്ലാ കുടുംബങ്ങളും ,നമ്മുടെ സഭയും , ദൈവകൃപയാൽ അനുഗ്രഹീതം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനോടൊപ്പം , ഈ ഇടവകയിലെയും, രൂപതയിലെയും എല്ലാവർക്കും , ഈ ബ്ലോഗിൻറെ എല്ലാ വായനക്കാർക്കും ,ക്രിസ്മസ് ആശംസകളും, സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സര ആശംസകളും നേർന്നുകൊള്ളുന്നു .

ഒരു മഹാമാരിയയുടെ സംഹാരതാണ്ഡവത്തിനിടയിൽ പിറവിയെടുത്ത ഹെവൻലി ഗിഫ്റ്റ്സ്,  അതിന്റെ ആദ്യ ക്രിസ്മസിനായി തയാറെടുക്കുന്ന വേളയിൽ  ഈ സംരംഭത്തിൻറ്റെ ഒരു ചെറിയ  ഭാഗമാകാൻ അവസരം ലഭിച്ചതിൽ വളരെയധികം അഭിമാനവും സന്തോഷവും ഉണ്ട്. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കപെടുമ്പോൾ അതിന്റെ ഉപസൃഷ്ടിയായി രൂപപെടുവാനിടയുള്ള മാനസിക അകലം ഒരു വലിയ പരിധി വരെ കുറക്കുവാൻ ഹെവൻലി ഗിഫ്റ്റിസിന് സാധിച്ചു എന്നറിയുന്നത് വലിയ സന്തോഷത്തിനിട നൽകുന്ന ഒരു കാര്യമാണ്.

ഹെവൻലി ഗിഫ്റ്റ്സ് ഏവർക്കും അനുകരിക്കാവുന്ന ഒരു നല്ല തുടക്കമാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെയധികം ഗുണനിലവാരമുള്ള  ഒട്ടനേകം കലാസാഹിത്യ സൃഷിടികൾ കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിട്ടും ഹെവൻലി ഗിഫ്റ്റസിലൂടെ പ്രിയ വായനക്കിരിൽ എത്തിക്കുവാനായി,  തുടർന്നും നിങ്ങളുടെ വിലയേറിയ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്  അരികത്തും അകലത്തും ഉള്ള  ഹെവൻലി ഗിഫ്റ്റിസിന്റെ എല്ലാ പ്രിയ വായനക്കാർക്കും പ്രതീക്ഷയുടെ ഒരു നല്ല ക്രിസ്മസ് / പുതുവല്സരം ആശംസിക്കുന്നു.

The ultimate realisation from the pandemic days is the realisation how falliable mankind is and how little our achievements so far are. It also showed us that we can still pull together and create new paths for thriving and existing. And this is exactly what Heavenly Gifts blog team tried to achieve. As a team, we have evolved and help evolve a new road on our creative journey for our community. I am excited to see what the new year holds for us. We wish all our dear readers a Merry Christmas and a Happy New year.

As we journey, through the most difficult times in our lives, I am sure Heavenly Gifts have been like a torch at the end of the tunnel or like a lamp in the darkness, enriched and enlightened the minds and lives of our parish community.I am proud to be part of this project and take this opportunity to wish each and everyone a happy and blessed Christmas and New Year2021.

As one of the most trying years of our lives come to an end, I would like to reflect on the things that got us through this difficult time.  ‘Heavenly gifts’ has certainly been something that I look at as an outstanding achievement for our Eastham Syro Malabar community in 2020. Especially when society as we understood it came to a significant pause; coming together under the guidance of Fr. Shaiju and leadership of the editorial group, we have brought to fruition what was once just an idea. 

The participation of church members on this platform alongside regular editorial meetings has helped us hold on to the sense of community which was lacking during this pandemic. All for which I am very grateful and proud.

Leave a Reply

Your email address will not be published. Required fields are marked *