Let’s Begin

സ്വന്തം നാടുവിട്ട് മറ്റൊരു രാജ്യത്ത് പ്രവാസികളായി ജീവിക്കുന്ന നമ്മളോരോരുത്തരും സ്വതസിദ്ധമായി നമുക്കു ലഭിച്ചിട്ടുള്ളതും, ജീവിതാനുഭവങ്ങളിൽനിന്നും ആർജിതമായിട്ടുള്ളതുമായ നമ്മുടെ കലാ, സാഹിത്യ സാംസ്കാരികമായ കഴിവും, വിജ്ഞാനവും പരസ്പരം പങ്കുവയ്ക്കുന്നതിനും മറ്റുള്ളവരുമായി സംവേദിക്കന്നതിനുമായി ഒരു വേദി ഒരുക്കുക എന്നതാണ് ഹെവൻലി ഗിഫ്റ്റ് എന്ന ബ്ലോഗ് തുടങ്ങുന്നതിലൂടെ നാം ലക്ഷ്യമിടുന്നത്.

എഴുത്തും വായനയും അന്യമായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ ആണല്ലോ നാം ജീവിക്കുന്നത്. എന്നാൽ ആ നൂതന സാങ്കേതിക വിദ്യതന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാകുറിപ്പുകൾ, ജീവിതാനുഭവങ്ങൾ, പെയിന്റിങ്ങുകൾ, ഡ്രോയിംഗ്, ചെറുവീഡിയോകൾ അങ്ങനെ പലതും പ്രസിദ്ധപ്പെടുത്തുവാൻ ഈ ബ്ലോഗ് നമുക്ക് അവസരം തരുന്നു. സർഗാത്മക സാഹിത്യസൃഷ്ടികൾ കൊണ്ടും, നൈസർഗിക ഭാവനകൾ കൊണ്ടും ഈ ഉദ്യമത്തെ സമ്പുഷ്ടമാക്കുവാൻ ഈസ്റ്റ്ഹാം പ്രൊപോസ്ഡ് മിഷനിലെ ഓരോ അംഗങ്ങളും ഒത്തൊരുമയോടെ മുന്നോട്ടു വരുമെന്നും, നല്ല വായനക്കാരും പ്രേക്ഷകരും ആയിരുന്നുകൊണ്ട്, എഴുത്തുകാരെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുമെന്നുംഉള്ള പ്രത്യാശയോടെ നമുക്ക് ആരംഭിക്കാം.

എഡിറ്റോറിയൽ സമിതി

Leave a Reply

Your email address will not be published. Required fields are marked *