പ്രതീക്ഷ
മെല്ലെ മെല്ലെ ഓർമ്മകൾ
ചിതലരിച്ചു പോകവേ,
മറന്നു പോയ് തുടങ്ങി നമ്മൾ
കഴിഞ്ഞു പോയ നാളുകൾ!
വർഷമൊന്നു പിന്നിടുന്നു
മനുഷ്യരാകെകൂട്ടിലായ്,
പെട്ടു പോയ ശേഷമില്ല ഘോഷവും വിനോദവും,
പാർട്ടിയില്ല കൂട്ടമില്ല
വീട്ടിലാരുമെത്തിടില്ല,
പുറത്തു പോയി കൂട്ടുകാരെ
കാണുവാനുമില്ല ചാൻസ്.
പോകെ പോ കെ ശീലമായി
ചുവരിനുള്ളിൽ കൂടുവാൻ,
ഗയിം കളിച്ചും കാർട്ടൂൺ കണ്ടും
തല പെരുത്ത കുട്ടികൾ
സ്കൂൾ തുറക്കും നാളു നോക്കി
ക്ഷമ നശിച്ചുപോകവേ,
പ്രതീക്ഷയേകി വാക്സിനെത്തി
ലോകമാകെ ഹാപ്പിയായ്.
കീഴടക്കും നമ്മളൊന്നായ്
ഈ നശിച്ച മാരിയേ,
തിരികെയെത്തും ശുഭദിനങ്ങൾ
ചിരി പടർത്തും നമ്മളിൽ….