ഒരു ഓണക്കാലം കൂടി

എല്ലാ പ്രവാസി മലയാളികളുടെ മനസ്സുകളിൽ ഗൃഹാതുര സ്മരണകളുണർത്തി കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോവുകയാണ്. കാലം മുന്നോട്ടു പോകുന്തോറും ആഘോഷങ്ങളുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും എല്ലാവരുടെ മനസ്സിലും സമൂഹത്തിലും ഉണ്ടാകുന്ന സന്തോഷവും ഉത്സാഹവും പറഞ്ഞറിയാക്കാവുന്നതിനും അപ്പുറമാണ്.

കേരളത്തിൽ ജീവിച്ചിട്ടുള്ള ഏതൊരാൾക്കും തങ്ങളുടെ കുട്ടികാലത്തെ ഓണാഘോഷങ്ങളുടെ ഒരു സുന്ദര ചിത്രമെങ്കിലും മനസ്സിലോടിയെത്താതെ ഇരിക്കില്ല. നിർഭാഗ്യവശാൽ ഇത്തവണ ഓണത്തിൻറെ നിറവും ഊഷ്മളതയും കൊറോണ കെടുത്തിയെങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് നമ്മൾ ഓണം ആഘോഷിക്കാതിരിക്കില്ല.

ഇതിനോടൊപ്പം മറന്നു കൂടാത്ത ഒരു കാര്യം കൂടി ഉണ്ട്. നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കൾ ,ഒറ്റപ്പെട്ടുപോയ അവസ്ഥയിലുള്ളവർ, ഒരു പക്ഷേ ഓണം അവർക്ക് ദുഃഖത്തിന്റെയും നിരാശയുടെയും അനുഭവമാകാം ഉണ്ടാക്കുക , കാരണം മക്കളുടെ അസാന്നിദ്ധ്യം മൂലം നഷ്ടപ്പെട്ടുപോയ ഓണക്കാലത്തെകുറിച്ചോർത്തു അവർ സങ്കടപ്പെടുന്നുണ്ടാവണം, നമ്മളാൽ കഴിയും വിധം അവരെ പരിഗണിക്കാൻ നമുക്ക് സാധിക്കണം .
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഈ ഓണക്കാലം നിങ്ങൾക്ക് ഓരോരുത്തർക്കും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അവസരമായി മാറട്ടെ എന്ന പ്രാർത്ഥനയോടെ എഡിറ്റോറിയൽ ബോർഡ് എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകൾ നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *