അമ്മ

ഓർമ്മതൻ മുത്തുമണിച്ചെപ്പിൽ
ഒരു താരാട്ടുപാട്ടിന്നീണവുമായ്‌
സ്നേഹസാന്ത്വനമായെന്നരികിൽ
എന്നെന്നുമണഞ്ഞവൾ നീ

എന്നെത്തഴുകിയുണർത്താൻ
എന്നെയൂട്ടി വളർത്താൻ
വിദ്യയാം സൂക്തങ്ങൾ നല്കാൻ
ഏറെയേറെ ത്യാഗം സഹിച്ചവൾ‌ നീ

ഉയരങ്ങളിലെത്താൻ എത്തിപ്പിടിക്കാൻ
ഉണർവായ്‌ തണലായ്‌ സ്നേഹമായെന്നും
സുഖദുഃഖ സമ്മിശ്രജീവിതത്താളിൽ
വാത്സല്യമായെന്നുമണഞ്ഞവൾ നീ.

തൻകാരൃം നോക്കുവാൻ പ്രാപ്തയായ്‌ ഇന്നു ഞാൻ,
തൻ കൂടെ വളർന്ന സ്നേഹമിന്നന്യമായ്‌,
വരുംകാല ജീവിതയർത്ഥങ്ങൾ തേടവേ
മറന്നോ അവളുടെ സ്നേഹസാന്ത്വനം.

എവിടെയാണെങ്കിലും എന്തൊക്കെയെങ്കിലും,
എത്തിപ്പിടിച്ച് വാനോളമുയിർന്നിലും
ഒരിക്കലുമന്യമാകാതെ നിൻനിഴലായ്‌
താങ്ങായി തണലായി അണയുന്നവൾ ..അവൾ

4 thoughts on “അമ്മ

Leave a Reply

Your email address will not be published. Required fields are marked *